17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
April 3, 2024
March 1, 2024
February 26, 2024
February 26, 2024
August 17, 2023
July 12, 2023
July 8, 2023
March 5, 2023
November 2, 2022

ജനങ്ങൾക്കെതിരെ പാർലമെന്റിനെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു; ആനി രാജ

Janayugom Webdesk
കൽപറ്റ
March 1, 2024 7:04 pm

ജനങ്ങൾക്കെതിരെ പാർലമെന്റിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി വയനാട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ. കൽപറ്റയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിന്നു അവർ. കോർപ്പറേറ്റ് വർഗീയ ശക്തികൾ ഒന്നിച്ചാണ് രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കുന്നത്. ജനങ്ങൾക്കെതിരെ പാർലമെന്റിനെ ദുരുപയോഗം ചെയ്യുന്നു. ജനങ്ങൾക്ക് എതിരായ നിയമനിർമാണങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഫാസിസത്തെ രാഷ്ട്രീയ നിലപാടുകൊണ്ടാണ് എതിർക്കുന്നത്. രാജ്യത്തെ ജനജീവിതം ദുസഹമാണ്. പട്ടിണി മരണങ്ങൾ രാജ്യത്ത് ഇപ്പോഴും നടക്കുന്നു. കർഷകരെ കൊല്ലുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണം. ആവശ്യമെങ്കിൽ പുതിയ നിയമങ്ങൾ നിർമിക്കണം. നിലവിലെ എം പിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ്.

ഇടതുമുന്നണി ജനങ്ങളുടെ പ്രതീക്ഷയാണ്. രാഹുൽ ഗാന്ധി വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മത്സരിക്കുന്നതാണ് നല്ലത്. 45 വർഷമായി രാജ്യത്ത് നടത്തി വരുന്ന പോരാട്ടങ്ങൾ പാർലമെന്റിന് അകത്തും തുടരേണ്ടതുണ്ട്. എതിർസ്ഥാനാർഥി ആരെന്നത് വിഷയമല്ല. ഇടതുപക്ഷം ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫ് ‑യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് മത്സരം. പൂക്കോട് വെറ്റിറിനറി കോളേജിലെ സംഭവങ്ങൾ അപലപനീയമാണെന്നും ആനി രാജ പറഞ്ഞു. മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി വസന്തം, സിപിഐ ജില്ലാ എകസിക്യുട്ടീവ് അംഗം മഹിതാ മൂർത്തി എന്നിവരും ആനി രാജയോടൊപ്പമുണ്ടായിരുന്നു. 

Eng­lish Sum­ma­ry: The Cen­ter is mis­us­ing Par­lia­ment against the peo­ple; Annie Raja

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.