കേരളത്തിൽ കനത്ത മഴ പെയ്യുന്ന പ്രവണത വർധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2001–2021 കാലയളവിലെ കണക്കുകൾ പ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) കേരളത്തിൽ കനത്ത മഴ ചെയ്യുന്ന പ്രവണത വർധിച്ചതായി രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
കേരളത്തിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) ശൃംഖല വർധിപ്പിക്കാൻ കാലാവസ്ഥാ വകുപ്പിന് ( ഐഎംഡി) പദ്ധതിയുണ്ട്. ബിഐഎസ്-1994 മാനദണ്ഡമനുസരിച്ച് കേരളത്തിൽ 115 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വേണം.
കേരളത്തിൽ 100 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയം അടുത്തിടെ 77 എഡബ്ല്യുഎസ് സ്ഥാപിച്ചു. ശേഷിക്കുന്ന 23 എഡബ്ല്യുഎസ് കൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
ഇതുകൂടാതെ കേരളത്തിന് 15 എഡബ്ല്യുഎസ്സ്റ്റേഷനുകൾ കൂടിയുണ്ട്, അങ്ങനെ മൊത്തം 92 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ കേരളത്തിൽ നിലവിലുണ്ട്. ഇവ കൂടാതെ, നവീകരിച്ച 10 ഓട്ടോമാറ്റിക് മഴ അളക്കൽ സ്റ്റേഷനുകളും സംസ്ഥാനത്ത് ഉണ്ട്. കേരളത്തിനായി അനുവദിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ഐഎംഡി വേഗത്തിലാക്കിയിട്ടുണ്ട്.
English summary;The central government in the Rajya Sabha said that the trend of heavy rains in Kerala is increasing
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.