രാജ്യത്ത് കോവിഡ് വ്യാപനം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ അവലോകനം ചെയ്ത് ഭേദഗതി വരുത്തുകയോ അല്ലെങ്കില്‍ അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.
കേസുകളുടെ എണ്ണവും വ്യാപനവും ദിവസവും നിരീക്ഷിക്കുന്നത് തുടരണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്‌മെന്റ്, വാക്‌സിനേഷന്‍ തുടങ്ങിയ കോവിഡ് നിയന്ത്രണ തന്ത്രങ്ങള്‍ മാറ്റമില്ലാതെ പിന്തുടരണമെന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരം ഉണ്ടാക്കുന്നതിനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ഇളവുകള്‍ ഉപകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലുമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ഇളവ് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിരോധനങ്ങളും നിയന്ത്രണങ്ങളും പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമായി അസം മാറി. ഇതോടെ കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതിന് മുമ്പുള്ള സാധാരണ നിലയിലേക്ക് സംസ്ഥാനം തിരിച്ചെത്തിയിരിക്കുകയാണ്. കോവിഡ് കേസുകള്‍ കുറയുന്ന സാചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പഞ്ചാബ് സര്‍ക്കാരും ഉത്തരവിട്ടു. കേരളത്തില്‍ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നിരുന്നു.
english summary; The Central Government wants avoid additional restrictions
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.