നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിർക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നയമെന്നും അതിന് ആവുന്നതെല്ലാം അവർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്ക്ട്ട് പറഞ്ഞു. ഇടതുപക്ഷ സർക്കാരിനോടുള്ള മതിപ്പ് ഇല്ലാതാക്കാൻ വികസനം മുടക്കിയാൽ മതിയെന്നാണ് അവരുടെ കണക്കു കൂട്ടല്‍. അത് നടക്കില്ല. സകല എതിർപ്പിനെയും മറികടന്ന് സംസ്ഥാനത്ത് വികസനം സാധ്യമാക്കും. അതിനെ ധാർഷ്ട്യമെന്നൊക്കെ ചിലർ പറയുമെന്നും ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെ ഇടതു സര്‍ക്കാര്‍ കുതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് വന്‍ വികസനങ്ങളുണ്ടാകുമെന്നും അതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഉപേക്ഷിച്ച, ഗെയിൽ പൈപ്പുവഴിയുള്ള ഗ്യാസ് വീടുകളിലെത്തിച്ചു നല്‍കുക വഴി സാധാരണക്കാര്‍ക്ക് വലിയ ലാഭം നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുടങ്ങിക്കിടന്ന കൂടംകുളത്ത് വൈദ്യുതിയെത്തിക്കുന്നതിനുള്ള ഇടമൺ–കൊച്ചി പവർ ഹൈവേ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കി വൈദ്യുതിയെത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ല എന്നു കരുതിയ പദ്ധതികൾ നടക്കുമെന്ന് നാം കാണിച്ചു കൊടുത്തു. വിഭവശേഷി സമാഹരിക്കുന്നതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. 50,000 കോടിയുടെ വികസനം പ്രതീക്ഷിച്ചിടത്ത് 2016 – 21 വരെ 65,000 കോടിയുടെ പദ്ധതിയ്ക്ക് കിഫ്ബി രൂപം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് വിഭവശേഷി കുറവുള്ളതിനാല്‍ വിഭവ സമാഹരണം വൈകും, ഇതിന് കിഫ്ബി ഉപകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്നും ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായത്കു അനുസ്മരിച്ച് അദ്ദേഹം മറുപടി നല്‍കി.
കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്നും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകൾ പണിമുടക്കാറില്ലാത്തതിനാല്‍ സംരംഭങ്ങൾ വരാൻ അത് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട്ട് മൂന്നു പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: The central government’s policy is to oppose development in Kerala; Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.