21 January 2026, Wednesday

Related news

January 21, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
November 6, 2025 9:15 pm

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനര്‍നിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും കുവൈത്ത് ആഭ്യന്തര മന്ത്രികൂടിയായ ഉപപ്രധാനമന്ത്രി ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ഡയറക്ടർ ബോർഡ് മെമ്പർ ശൈഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്കായി കുവൈത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.