18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024
October 7, 2024

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 17, 2023 12:59 pm

ഗവര്‍ണര്‍ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഗവര്‍ണറാണെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ആര്‍എസ്എസ് നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയില്‍ നവകേരളസദസിനോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നടപടി സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്ര സഹായത്താലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. അതാണ് വിദ്യാർഥി പ്രതിഷേധത്തിന് ഇടയാക്കിയത്.

ഗവർണർ ജനപ്രതിനിധിയായും മന്ത്രിയായും ഇരുന്നിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാൻ കഴിയുന്നത്. ആ രീതിയിലാണോ ഒരു പൊതുപ്രവർത്തകൻ പ്രക്ഷോഭത്തെ സമീപിക്കേണ്ടത്. എത്ര വിവേകമില്ലാത്ത നടപടിയാണിത്. അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കുന്ന ഏതൊരാളും ഇദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് ആലോചിക്കും.

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്ന ആളെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. എത്രമാത്രം പ്രകോപനപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. നമ്മുടെ നാട്ടിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിലവിൽ നടക്കുന്നത് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു 

Eng­lish Summary:
The Chief Min­is­ter said that the gov­er­nor is try­ing to destroy the peace­ful atmos­phere of the state

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.