22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
September 6, 2024
August 19, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024

വഖഫ് ബോർഡ് നിയമനങ്ങൾക്കായി പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
July 20, 2022 3:20 pm

വഖഫ് ബോർഡ് നിയമനങ്ങൾക്കായി പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബോർഡിന്റെ തസ്തികകളിലേക്ക് പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിന് നിയമനിർമാണം നടത്തിയതിനെ തുടർന്ന് മുസ്ലീം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൊതുപ്രശ്നമായി ഉയർന്നുവന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുസ്ലീം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു. വിഷയത്തിൽ തുറന്ന കാഴ്ചപ്പാടോടു കൂടി മാത്രമേ സർക്കാർ നടപടി സ്വീകരിക്കൂവെന്ന് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. 

പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും സർക്കാരിന്റെ തുറന്ന മനസ്സിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും വിഷയത്തിൽ പൂർണ സഹകരണം ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സി വഴി നിയമനങ്ങൾ നടത്തുന്നതിന് യാതൊരു തുടർനടപടിയും സർക്കാരെടുത്തിട്ടില്ലെന്നും പി മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.2016 ജൂലൈ 19ന് ആണ് വഖഫ് ബോർഡ് യോഗം പിഎസ്‌സി വഴി നിയമനം നടത്താൻ തീരുമാനിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്നം ഉന്നയിച്ചില്ല. നിയമം ആയപ്പോൾ മുസ്‌ലിം സംഘടനകൾ ചില ആശങ്കകൾ ഉന്നയിച്ചു. സർക്കാർ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് അഭിപ്രായം ആരാഞ്ഞു. ആ അഭിപ്രായങ്ങൾ പരിഗണിക്കുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു.വിഷയത്തില്‍ മുസ്‌ലിം ലീഗ് വലിയ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം മുസ്‌ലിം സംഘടനയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല.

Eng­lish Summary:The Chief Min­is­ter said that the new sys­tem for Waqf Board appoint­ments will be imple­ment­ed with the amend­ment of the law

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.