ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
അതേസമയം താൻ പ്രോട്ടോക്കോൾ ലംഘിക്കുന്നു എന്നത് മുഖ്യമന്ത്രിയുടെ വാദമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ഗുണ്ടകളെയും അക്രമികളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു. കാലിക്കറ്റ് സെനറ്റ് വിഷയത്തില്‍ എസ്എഫ്ഐ നീക്കം വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റാനും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും കഴിയുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
English Summary: The Chief Minister sent a letter to the Center against the Governor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.