മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്നുള്ള കുരുന്നുകളുടെ ആഗ്രഹം സഫലമായി. മുള്ളറംകോട് ഗവ എല്‍പി സ്കൂകളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് കാണണമെന്ന് ആഗ്രഹമുണ്ടന്ന് കാണിച്ച് മന്ത്രിക്ക് തന്നെ കത്തയച്ചിരുന്നു. അതാണ് പൂവണിഞ്ഞത്. അവര്‍ക്ക് മധുരം നല്‍കിയാണ് മന്ത്രി സ്വീകരിച്ചത് 83 വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് കത്തെഴുതിയത്.
മന്ത്രി അപ്പൂപ്പന്‍ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് തങ്ങള്‍ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. പിന്നാലെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് മന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വസതിയില്‍ എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സന്തോഷം മന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.