23 January 2026, Friday

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി

Janayugom Webdesk
കൊച്ചി
September 10, 2024 11:24 pm

ബലാത്സംഗക്കേസില്‍ പ്രമുഖ നടനും എംഎല്‍എയുമായ എം മുകേഷിന് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു. അപ്പീല്‍ നൽകാതിരുന്നാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ അപ്പീൽ നൽകുന്നതിനെതിരെ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷനെ വിലക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.