ഉക്രെയ‌്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത്തരത്തിൽ നാട്ടിൽ തിരിച്ചെത്താൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും അവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനും സാധ്യമായ എല്ലാ മാർഗങ്ങളും നിലവിൽ സർക്കാർ സ്വീകരിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാലു മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ നാട്ടിലേക്കെത്തിക്കാനാവശ്യമായ ശ്രമങ്ങൾ നടക്കുന്നത്. കീവിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചും പോളണ്ട്, റൊമാനിയ, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ പ്രവർത്തനസജ്ജമാണ്.
english summary; The concerns of the families of students stranded in Ukraine will be addressed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.