കെഎസ്ആർടിസി ബസിൽ ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത കാൻസർ രോഗിയായ 73 കാരനെയും 13, ഏഴ് വയസുള്ള കൊച്ചുമക്കളേയും വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ആയ ജിൻസ് ജോസഫിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വയോധികനും പേരമക്കളും യാത്ര ചെയ്യവെ ഇളയ കുട്ടിക്ക് പ്രഥമികാവശ്യത്തിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നും ഇറക്കി വിട്ട ശേഷം ബസ് നിർത്താതെ പോവുകയായിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയ തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരിഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെ ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും കൃത്യ നിർവ്വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് ആണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
English Summary: The conductor who dropped off a cancer-stricken elderly man and his grandchildren from KSRTC bus has been suspended
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.