8 January 2026, Thursday

Related news

January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

എപ്പോഴുമുള്ള നേതൃമാറ്റ ചർച്ച പാർട്ടിക്ക് ഗുണകരമല്ല; കെ സുധാകരന് ആരോഗ്യ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
May 4, 2025 9:21 pm

എപ്പോഴുമുള്ള നേതൃമാറ്റ ചർച്ച പാർട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്          ആരോഗ്യപ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എംപിയാവാന്‍ ആരോഗ്യമുണ്ടല്ലോ. അധ്യക്ഷനാകാനും ആരോഗ്യമുണ്ട്. രാഷ്ട്രീയത്തിലാവുമ്പോള്‍ പലര്‍ക്കും താല്‍പര്യങ്ങള്‍ ഉണ്ടാവും. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതാണ് പാര്‍ട്ടി താല്‍പര്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

ആവേശത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം വാര്‍ത്ത വരുന്നത് ഗുണകരമല്ല. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.