10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024

രാജ്യത്തെ തെരുവുനായ പ്രശ്നം; ആശങ്ക അറിയിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2023 4:43 pm

രാജ്യത്തെ തെരുവുനായ പ്രശ്നത്തിന് ആശങ്ക അറിയിച്ച് സുപ്രീം കോടതി . മറ്റൊരു കേസിന്റെ വാദത്തിനു കോടതിയിൽ എത്തിയ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയുടെ കയ്യില്‍ ബാന്‍ഡേജ് കണ്ടിട്ടാണ് ചീഫ് ജസ്റ്റീസ് കാര്യം അന്വേഷിച്ചത്.

രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ അഭിഭാഷകനെ ആക്രമിക്കുകയായിരുന്നു . ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം കോടതിയില്‍ ഉയർത്തി. ഇതോടെ തെരുവുനായ പ്രശ്നം ഗുരുതരമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തെരുവുനായ പ്രശ്നത്തിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ മാസം 20ന് ഈ ഹർജികൾ പരി​ഗണിക്കും. മറ്റൊരു കേസിന്റെ ഇടയിലാണ് തെരുവുനായ പ്രശ്നം ഉയർത്തിയതെങ്കിലും ഈ കാര്യം പിന്നീട് പരി​ഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

Eng­lish Summary:The coun­try’s street prob­lem; Supreme Court expressed concern
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.