രാജ്യത്തെ ഗോതമ്പ് സംഭരണം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഗോതമ്പിന്റെ വില വര്‍ധിച്ചതും ആവശ്യകത ഉയര്‍ന്നതുമാണ് ഇതിന് കാരണമായതെന്ന് കേന്ദ്രം പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ഈ മാസം ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ വെയര്‍ ഹൗസുകളിലെ ഗോതമ്പ് കരുതല്‍ ശേഖരം 19 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലിത് 37.85 ദശലക്ഷം ടണ്‍ ആയിരുന്നു. നിലവിലെ കരുതല്‍ ശേഖരം 2016 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
ഗോതമ്പ് വില കുറയ്ക്കുന്നതിനു വേണ്ടി സ്റ്റോക്കുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. 2014 ലും 2015 ലും വരൾച്ച കാരണം സംഭരണം 16.5 ദശലക്ഷം ടണ്ണായി കുറഞ്ഞപ്പോൾ ഗോതമ്പ് വിതരണം വെട്ടിക്കുറിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി പുതിയ വിളവ് വിപണിയിലെത്തൂ. വില കുറയ്ക്കുക എന്ന സർക്കാരിന്റെ ദൗത്യം ഓരോ മാസവും കൂടുതൽ ദുഷ്‌ക്കരമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
വിലകുറയ്ക്കുന്നതിനു വേണ്ടി സര്‍ക്കാരിന് ഒരു മാസത്തില്‍ രണ്ട് ദശലക്ഷം ടണ്ണില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ പുറത്തിറക്കാനാകില്ല. നിലവില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നു നില്‍ക്കുകയാണെന്നും എന്നാല്‍ കർഷകരുടെ വിതരണം ഏതാണ്ട് നിലച്ചിരിക്കുന്ന അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞമാസം സര്‍ക്കാരിന്റെ ഗോതമ്പ് സംഭരണം 20 ലക്ഷം ടണ്‍ കുറഞ്ഞു.
വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മേയ് 13ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം പ്രാബല്യത്തില്‍ വന്നതുമുതല്‍ പ്രാദേശിക ഗോതമ്പ് വില ഏകദേശം 28 ശതമാനം ഉയർന്ന് കഴിഞ്ഞ ദിവസം ടണ്ണിന് 26,785 രൂപയായി. വരുന്ന റാബി സീസണില്‍ ഗോതമ്പിന്റെ ഉല്പാദനം സാധാരണ നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏപ്രിലില്‍ വിളവെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ വില ഉയര്‍ന്ന് തന്നെയായിരിക്കുമെന്ന് ഡല്‍ഹിയിലെ ഒരു വ്യാപാരി പറഞ്ഞു.
English Summary:The country’s wheat warehouses are emptying
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.