23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024

മഥുരയിലെ ഷാഹി ഈദ് ഗാഹിൽ സർവേ നടത്തണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

Janayugom Webdesk
ലഖ്നൗ
May 19, 2022 6:00 pm

യുപി മഥുരയിലെ ഷാഹി ഈദ് ഗാഹിൽ സർവേ നടത്തണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. ഹർജിയിൽ വാദം കേൾക്കുമെന്നും മഥുര ജില്ലാ കോടതി പറഞ്ഞു. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നാണ് ഷാഹി ഈദ് ഗാഹ്.

1991 ലെ ആരാധനാലയ നിയമപ്രകാരം കേസ് പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് മഥുരയിലെ സിവിൽ കോടതി ഈ കേസ് നേരത്തെ തള്ളിയിരുന്നു.

1669–70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹർജിയിൽ അവകാശപ്പെടുന്നത്. നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ ഒമ്പത് ഹർജികൾ നിലനിൽക്കെയാണിത്.

ലഖ്നൗ സ്വദേശിനിയായ രഞ്ജന അഗ്നിഹോത്രിയാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ പേരിൽ പുതിയ ഹർജി ഫയൽ ചെയ്തത്.

Eng­lish summary;The court accept­ed the peti­tion to con­duct a sur­vey at Shahi Eid Gah in Mathura

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.