മഹാരാഷ്ട്രയില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ പ്രതികളായ രണ്ട് പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും അതിനാൽ അവരെ വെറുതെ വിടണമെന്നും ജനുവരി 16ന് പുറപ്പെടുവിച്ച ഉത്തരവിൽ താനെ സെഷൻസ് ജഡ്ജി ഡോ. രചന ആർ തെഹ്‌റ പറഞ്ഞു.
2009ലാണ് 47 വയസുകാരനായ പ്രതി, വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതി വിവാഹം ചെയ്തെങ്കിലും യുവതിയുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതിയെ സഹായിച്ചയാള്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇയാളെയും വെറുതെ വിട്ടു. കേസിലെ പ്രതിയായ ഡോക്‌ടർ വിചാരണ നടക്കുന്നതിനിടെ മരിച്ചതിനാൽ അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കുകയും ചെയ്തിരുന്നു.
English Summary: The court acquitted the accused who raped the young woman and forced her to have an abortion
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.