18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024
April 13, 2024

വിവാഹാലോചനക്ക് പരസ്യം നൽകി കബളിപ്പിക്കും; മാട്രിമോണിയൽ സ്ഥാപന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Janayugom Webdesk
തൃശൂര്‍
September 14, 2023 11:28 am

വിവാഹാലോചനക്ക് പരസ്യം നൽകി, അതിൽ നൽകിയ നമ്പറിൽ വിളിക്കുമ്പോൾ, വിവാഹ ഏജൻസിയെന്ന് പരിചയപ്പെടുത്തി കബളിപ്പിക്കൽ നടത്തുന്ന സ്ഥാപനത്തിനെതിരെ വിധി. മലപ്പുറം എടപ്പാളിലെ ശ്രീ ദുർഗ്ഗ മാട്രിമോണിയൽ ഉടമക്കെതിരെയാണ് കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന്. പത്രത്തിൽ ഈഴവ യുവതി +2, 23, കൂലിപ്പണിക്കാരന്റെ മകൾ, രക്ഷിതാക്കൾ ബന്ധപ്പെടുക എന്നായിരുന്നു ഫോൺ നമ്പറുകൾ സഹിതം പരസ്യം നൽകിയിരുന്നത്. 

പരസ്യം കണ്ട് വിളിച്ചയാളുകള്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനുയോജ്യമായ വിലാസങ്ങള്‍ അയച്ചുതരുന്നതിന് 1500 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം അനുയോജ്യമല്ലാത്ത വിലാസങ്ങളാണ് അയച്ചു നൽകിയത്. തുടർന്ന് ഹർജിക്കാരൻ ബന്ധപ്പെട്ടെങ്കിലും വിലാസങ്ങളൊന്നും നൽകിയില്ല. നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി നല്‍കുകയായിരുന്നു.

പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃകോടതി ഹർജിക്കാരനിൽനിന്ന് ഈടാക്കിയ 1500 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 2000 രൂപയും ചെലവിലേക്ക് 2000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ ഡി ബെന്നി ഹാജരായി.

Eng­lish Sum­ma­ry: The court ordered the own­er of the mat­ri­mo­ni­al insti­tu­tion to pay compensation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.