ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എൻ നഗരേഷ് ഇത് വ്യക്തമാക്കിയത്. അതേസമയം അക്രമ സംഭവങ്ങൾ ഉണ്ടായാൽ ആവശ്യമായ സംരക്ഷണം പൊലീസ് നൽകണമെന്ന് കോടതി ഉത്തരവായി.
എന്നാല്‍ കോടതി ഉത്തരവ് പൊലിസ് റെയ്ഡിന് തടസ്സമാവില്ലെന്നും ആവശ്യമായ പരിശോധനകൾ പൊലീസിന് നടത്താം. പരാതി ലഭിച്ചാൽ പൊലിസ് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. കൊച്ചിയിൽ ഉണ്ടായ സംഭവത്തിൻ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റിന്റെ കൊച്ചി , തിരുവനന്തപുരം, കണ്ണൂർ ഓഫീസുകൾക്കാണ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.
English Summary;The court said that the allegations against Asianet News are very serious
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.