
കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദം എക്സ്എഫ്ജി കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് ഇതുവരെ എക്സ്എഫ്ജിയുടെ 163 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. 89 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിൽ തമിഴ്‌നാട് (16), കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ ആറുവീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ രണ്ട് എക്സ്എഫ്ജി കേസുകളും മേയ് മാസം 159 ഉം ജൂണില്‍ രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാനഡയിലാണ് എക്സ്എഫ്ജി കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് മുഴുവൻ കോവിഡ് കേസുകളുടെ എണ്ണം 6,491 ആയി. 24 മണിക്കൂറിനിടെ 358 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. 2025 ജനുവരി 1 മുതല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ഇതുവരെ 65 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1957 ആക്റ്റിവ് കേസുകളുമായി രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏഴ് കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് 980, പശ്ചിമ ബംഗാള്‍ 747, ഡല്‍ഹി 728. ഈ സംസ്ഥാനങ്ങളും രോഗവ്യാപന തോതില്‍ മുന്നില്‍ നില്‍ക്കുന്നു. തിങ്കളാഴ്ച രാവിലെ വരെ രാജ്യത്തുടനീളം 624 രോഗികൾ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.