23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
April 22, 2024
April 6, 2024
March 21, 2024
December 14, 2023
November 3, 2023
June 16, 2022
April 9, 2022
April 7, 2022

സിപിഐ (എം) പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും

Janayugom Webdesk
കണ്ണൂർ
April 9, 2022 9:21 pm

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കണ്ണൂരിൽ നടന്നുവരുന്ന സി പി ഐ (എം) ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ഞായറാഴ്ച സമാപിക്കും. പാർട്ടി കോൺഗ്രസ് വീക്ഷിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സകുടുംബം കണ്ണൂരിൽ എത്തിച്ചേരുന്നത്. നാളെ വൈകിട്ട് മൂന്നിന് നായനാർ അക്കാദമി പരിസരത്തു നിന്ന് ചുകപ്പ് സേനാമാർച്ച് ആരംഭിക്കും.

തെരഞ്ഞെടുത്ത 1000 പുരുഷ വളണ്ടിയർ മാരും 1000 സ്ത്രീ വളണ്ടിയരുമടക്കം 2000 വളണ്ടിയർമാർ മാർച്ചിൽ അണിനിരക്കും. വളണ്ടിയർമാർച്ചിനു പിന്നാലെ പൊളിറ്റ്ബ്യൂറോ ‑കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവഹർ സ്റ്റേഡിയത്തിലേക്ക് നീങ്ങും. 

പൊതു പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. ജവഹർ സ്‌റ്റേഡിയത്തിലെ എ കെ ജി നഗറിൽ അഞ്ചിനാണ് പൊതുസമ്മേളനം ആരംഭിക്കുക. സി പി ഐ (എം) നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള , പിണറായി വിജയൻ , മണിക് സർക്കാർ , വ്യന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ , എം എ ബേബി എന്നിവർ സംസാരിക്കും.

Eng­lish Summary:The CPI (M) par­ty con­gress will end tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.