സിപിഐ (എം) 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനത്തിന് തുടക്കമായി . കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊട്ടിയം മയ്യനാട് ധവളക്കുഴി കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എൻ എസ് പഠനഗവേഷണകേന്ദ്രം, മയ്യനാട്) 12വരെയാണ് സമ്മേളനം.മൂന്നുദിവസത്തെ സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കും. പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ് എന്നിവർ പങ്കെടുക്കും. സമ്മേളന നഗറിൽ പൊതുസമ്മേളനം 12നു വൈകിട്ട് 4.30ന് ചേരും. എം വി ഗോവിന്ദൻ, എം എ ബേബി, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ, എം സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും. ശൂരനാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നു പതാക, കടയ്‌ക്കൽ വിപ്ലവസ്‌മാരകത്തിൽനിന്നു കൊടിമരം, കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷിമണ്ഡപത്തിൽ നിന്നു ദീപശിഖ ജാഥകൾ തിങ്കൾ വൈകിട്ട് സമ്മേളന നഗറിലെത്തി.പാര്‍ട്ടി സംസ്ഥാന സമ്മേളനം കൊല്ലത്തുവച്ചാണ് നടക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.