22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
November 28, 2024
November 25, 2024
November 16, 2024
October 13, 2024
September 20, 2024
September 10, 2024
July 10, 2024
July 3, 2024

കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടി

Janayugom Webdesk
കൊച്ചി
March 31, 2022 8:10 pm

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അടുത്താഴ്ച ചോദ്യം ചെയ്യും. ഇതിനുവേണ്ടി ക്രൈം ബ്രാഞ്ച് സംഘം സർക്കാരിന്റെ അനുമതി തേടി. സ്ത്രീ എന്ന പരിഗണന നൽകിയാണ് സർക്കാരിന്റെ അനുമതിയോടെ ചോദ്യം ചെയ്യുന്നത്. അമിതാവേശം വേണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിരുന്നു. നിലവിൽ കാവ്യ മാധവൻ വിദേശത്താണ്. അവർ നാട്ടിലെത്തിയാൽ നോട്ടീസ് നൽകും. വീട്ടിലെത്തിയാകും ചോദ്യം ചെയ്യുക.

ബാലചന്ദ്രകുമാർ പറഞ്ഞ പല കാര്യങ്ങളിലും കാവ്യയുടെ സാന്നിധ്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുക. മാത്രമല്ല, ദിലീപ്, ശരത്ത് ഉൾപ്പെടെ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കാവ്യയെ ചോദ്യം ചെയ്യുക. അതിന് മുമ്പ് ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും സാക്ഷിയാണ് കാവ്യ.

Eng­lish summary;The Crime Branch sought the per­mis­sion of the gov­ern­ment to ques­tion Kavya

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.