തെങ്ങ് കൃഷി ലാഭകരമായി മാറുന്ന സാഹചര്യത്തിൽ മാത്രമേ കർഷകർ വിള സംരക്ഷിക്കാനും പരിപാലിക്കാനും തയ്യാറാവുകയുള്ളൂ എന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേപ്പാട് ഗ്രാമപഞ്ചായത്തിലെ കേരഗ്രാമ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിളകൾ ലാഭകരമാക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ നടത്തിവരികയാണ്. ഒരു കൃഷിഭവന് ഒരു ഉൽപ്പന്നം എന്ന പദ്ധതി ലക്ഷ്യത്തോട് അടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷരെ ചടങ്ങിൽ ആദരിച്ചു.
രമേശ് ചെന്നിത്തല എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ ശോഭ, കെ ജി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് എന്നിവർ കർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി നീണ്ടിശേരി പദ്ധതി വിശദീകരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി ടീച്ചർ, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു കുമാർ, കായംകുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ റജീന ജേക്കബ്, കേര സമിതി പ്രസിഡന്റ് എൻ വിജയ മോഹനൻ, കൃഷി ഓഫീസർ ആർ ധന്യ ലക്ഷ്മി, സുലോചനൻ തുടങ്ങിയവർ സംസാരിച്ചു.
English Summary: The crop can be saved only if coconut farming is profitable: Minister P Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.