18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
February 15, 2025
January 22, 2025
October 3, 2024
July 13, 2024
July 13, 2024
August 21, 2023
February 22, 2023
January 30, 2023
January 27, 2023

കിരീടപോരാട്ടം; വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍ ഇന്ന്

Janayugom Webdesk
ലണ്ടന്‍
July 13, 2024 4:24 pm

വിംബിള്‍ഡണില്‍ വനിതാ വിഭാഗത്തില്‍ ഇന്ന് കിരീടപോരാട്ടം. ഇറ്റാലിയന്‍ താരം ഇറ്റലിയുടെ ജാസ്മിൻ പൗളീനി ചെക്ക് താരം ബാര്‍ബറ കെജ്രിക്കോവയെ നേരിടും. മൂന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെയാണ് ഏഴാം സീഡ് താരമായ ജാസ്മിൻ പൗളീനി പരാജയപ്പെടുത്തിയത്. സ്‌കോർ 2–6,6–4,7–6. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് സെമി ഫൈനൽ കൂടിയായിരുന്നു ഇത്. ആദ്യ സെറ്റ് 6–2 ന് നഷ്ടമായ ശേഷം ശക്തമായി തിരിച്ചു വന്നാണ് ഫൈനൽ ബെർത്ത് നേടിയത്. 

വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് പൗളീനി. ഒരേ വർഷം തന്നെ ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും ഫൈനലില്‍ എത്തിയെന്ന പ്രത്യേകതയും പൗളീനിയുടെ നേട്ടത്തിലുണ്ട്. 2016ല്‍ സെറീന വില്യംസാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 

2022 ലെ വിംബിള്‍ഡണ്‍ ജേതാവ് ലേന റൈബാകിനയെ പരാജയപ്പെടുത്തിയാണ് കെജ്രിക്കോവ ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോർ 3–6,6–3,6–4. 2021 ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആയ കെജ്രിക്കോവ 10 തവണ ഡബിള്‍സ് ഗ്രാന്റ്സ്ലാമില്‍ കിരീടം നേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The crown bat­tle Wim­ble­don wom­en’s final today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.