ജീവിതത്തിന്റെ അവസാന രണ്ടുവർഷം മഹാത്മാഗാന്ധി നടത്തിയ സംഭവബഹുല യാത്രയുടെ ചരിത്രം നിറച്ചുവച്ച ചിത്രപ്രദർശനത്തിന് തിരശ്ശീല താഴ്‌ന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാർഷികദിനംമുതൽ മൂന്നാഴ്ച ലളിതകലാ അക്കാദമി ദർബാർ ഹാളിൽ സംഘടിപ്പിച്ച ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മീ’ പ്രദർശനമാണ് ആയിരങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി സമാപിച്ചത്.
പ്രദർശനം ഒരുക്കിയ കവി പി എൻ ഗോപീകൃഷ്‌ണൻ, ഫോട്ടോഗ്രാഫർ സുധീഷ് എഴുവത്ത്, ചിത്രകാരൻ മുരളി ചീരോത്ത് എന്നിവരെ നഗരത്തിലെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ ആദരിച്ചു. പ്രൊഫ എം കെ സാനു മൂവർക്കും ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു.പ്രദർശനത്തിന്റെ ഓർമയ്‌ക്ക് അക്കാദമി വളപ്പിൽ വൃക്ഷത്തൈ നട്ടു. ഷാജി ജോർജ് പ്രണത, കെ എ രാജേഷ്, ജോഷി ഡോൺ ബോസ്‌കോ, എൻ മാധവൻകുട്ടി, കെ പി അജിത്കുമാർ, എ ശ്യാം, എസ് ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.