22 January 2026, Thursday

Related news

October 30, 2025
October 18, 2025
October 9, 2025
August 18, 2025
July 20, 2025
July 14, 2025
May 30, 2025
May 27, 2025
May 24, 2025
April 28, 2025

മുതലപ്പൊഴി അപകടം; വള്ളത്തിലുണ്ടായിരുന്നത് 16 പേര്‍; എല്ലാവരേയും രക്ഷപ്പെടുത്തി

Janayugom Webdesk
August 3, 2023 8:26 am

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി. പതിനാറ് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കഹാര്‍, റൂബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. തിരയില്‍പ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയില്‍ ഒരുക്കിയിട്ടുള്ള മറൈന്‍ എന്‍ഫോഴ്‌മെന്റിന്റെ മൂന്ന് ബോട്ടുകള്‍ അഴിമുഖത്ത് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഭവ സ്ഥലത്തേക്കെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

eng­lish sum­ma­ry ;The dan­ger of mutha­lap­pozhi; There were 16 peo­ple on the boat; Every­one was saved

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.