26 December 2024, Thursday
KSFE Galaxy Chits Banner 2

അച്ഛന്റെ പേരിലുള്ള വാഹനത്തില്‍ മകള്‍ ബഹിരാകാശം തൊട്ടു

Janayugom Webdesk
വാഷിങ്ടണ്‍
December 12, 2021 9:48 pm

അച്ഛന്റെ പേരിലുള്ള വാഹനത്തില്‍ ബഹിരാകാശയാത്ര നടത്തി മകള്‍ ചരിത്രത്തിലേക്ക്. ബഹിരാകാശത്തുസഞ്ചരിച്ച ആദ്യ അമേരിക്കക്കാരനെന്ന നേട്ടം 1961‑ലാണ് അലന്‍ ഷെപ്പേര്‍ഡ് സ്വന്തമാക്കിയത്. 50 വര്‍ഷത്തിനിപ്പുറം അച്ഛന്റെ പാതയില്‍ ബഹിരാകാശത്തുപറന്ന് ഭാരമില്ലായ്മ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് മൂത്ത മകള്‍ ലോറ ഷെപ്പേര്‍ഡ് ചര്‍ച്ച്ലിയും.

ബ്ലൂ ഒറിജിന്റെ ‘ന്യൂ ഷെപ്പേര്‍ഡ്’ റോക്കറ്റിലാണ് ലോറ ബഹിരാകാശത്തേയ്ക്ക് സഞ്ചരിച്ചത്. ചന്ദ്രനില്‍ അഞ്ചാമത് കാലുകുത്തിയ വ്യക്തികൂടിയായ അലന്‍ ഷെപ്പേര്‍ഡിനോടുള്ള ആദരസൂചകമായാണ് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശകമ്പനി വിനോദയാത്രകള്‍ ലക്ഷ്യമിട്ടുവികസിപ്പിച്ച റോക്കറ്റിന് ‘ന്യൂ ഷെപ്പേര്‍ഡ്’ എന്ന് പേരുനല്‍കിയത്.

ശനിയാഴ്ച രാവിലെ 8.45‑ന് ടെക്‌സസില്‍നിന്നാണ് ലോറയടക്കം ആറുപേരുമായി ന്യൂ ഷെപ്പേര്‍ഡ് കുതിച്ചുയര്‍ന്നത്. ലോകം അംഗീകരിച്ച ബഹിരാകാശ പരിധിയായ 100 കിലോമീറ്റര്‍ സഞ്ചരിച്ച് 11 മിനിറ്റുകൊണ്ട് യാത്ര പൂര്‍ത്തിയാക്കി സംഘം ഭൂമിയില്‍ തിരിച്ചെത്തി.

eng­lish sum­ma­ry; The daugh­ter touched space in a vehi­cle named after her father

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.