23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി

Janayugom Webdesk
June 29, 2022 11:11 am

മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. 20 ലേറെ പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്.

തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാദൗത്ത്യം. പരിക്കേറ്റവരെ രാജേവാഡി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണിത്.

ഉടമസ്ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഇവരാണ് ദുരന്തത്തിൽ ഇരയായത്. സമീപത്തെ മൂന്ന് കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്.

Eng­lish summary;The death toll from a build­ing col­lapse in Mum­bai has risen to 19

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.