
പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം. പരിശോധന നടത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വെള്ളത്തിൽ ഒഴുകിയെത്തിയ നിലയിൽ കാട്ടാനക്കുട്ടിയുടെ ജഡം കാണ്ടത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി കരുതുന്നു. ചൊവ്വാഴ്‌ച്ച രാവിലെ നടക്കുന്ന വിശദ പരിശോധനകൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സുബൈർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.