മോട്ടോർ വാഹന വകുപ്പിന്റെ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ച ഓട്ടോറിക്ഷ ഉടമ ഞെട്ടി. നാേട്ടീസിൽ ഹെൽമറ്റ് വെയ്ക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. നെടുങ്കണ്ടത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ നിന്നും ലഭിച്ച നോട്ടീസിൽ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന്‍ നമ്പരാണ്കാണിച്ചിരിക്കുന്നത്. എന്നാൽ നോട്ടീസിലെ ഫോട്ടോയില്‍ ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടര്‍ ഓടിക്കുന്ന ആളിന്റെ ചിത്രവും കാണാം.
പിഴ അടയ്ക്കുന്നതിനായി നോട്ടീസ് ലഭിച്ചതോടെ ആകെ ആശയക്കുഴപ്പത്തിലാണ് ഉടമ. കഴിഞ്ഞ ദിവസം ഇതേ ഓട്ടോറിക്ഷക്ക് പെർമിറ്റ് ഇല്ലാത്തതിനും കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്നും കാരണം കാട്ടി നോട്ടീസ് നല്‍കിയിരുന്നു.
ഇതേ തുടർന്ന് നെടുങ്കണ്ടത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നാേരിട്ട് എത്തിയപ്പാേൾ 1500 രൂപ പിഴ അടക്കാൻ വാഹന ഉടമയോട് ജോയിന്റ് ആർടിഒ നിർദേശിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു.
നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് ഇത്തരം നിരവധി ആക്ഷേപങ്ങള്‍ മുമ്പും ഉയർന്നിരുന്നു. ഇതോടെ വാഹനവുമായി നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ് യാത്രക്കാരും.
English Summary: The Department of Motor Vehicles erred; The autorickshaw was fined for not wearing a helmet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.