നീറ്റ് പി ജി പ്രവേശന നടപടികള്‍ വൈകുന്നതിനെതിരെ തുടര്‍ന്ന സമരം ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഢോക്ടേഴ്‌സ് അസോസിയേഷനും മറ്റ് സംഘടനകളും സംയുക്തമായാണ് സമരത്തില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം എടുത്തത്.
സമരവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ ഡല്‍ഹി പൊലീസ് പിന്‍വലിക്കും. ഇത് സംബന്ധിച്ച് ഫോര്‍ഡ നേതാക്കളും ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പിജി പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ജനുവരി ആറിന് തീരുമാനമാകുമെന്ന ഉറപ്പ് സര്‍ക്കാരിന്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഫോര്‍ഡ പ്രസിഡന്റ് ഡോ മനീഷ് കുമാര്‍ വ്യക്തമാക്കി.
english summary; The doctors’ strike was called off
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.