6 February 2026, Friday

Related news

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
February 3, 2026
February 1, 2026

ഡ്രൈവർ ഉറങ്ങിപ്പോയി; ബംഗളൂരു-തുമകൂരു ഹൈവേയിൽ സ്ലീപ്പർ ബസിന് തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
ബംഗളൂരു
February 6, 2026 2:30 pm

ബംഗളൂരു-തുമകൂരു ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബുദിഹാൽ ഗേറ്റിന് സമീപം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. പ്രജ്വൽ ട്രാവൽസിന്റെ ബസ്സിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയും സമീപത്തെ വൈദ്യുത ലൈനിൽ തട്ടുകയുമായിരുന്നു. ഇലക്ട്രിക് ലൈനിൽ നിന്നേറ്റ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. തീ പടരുന്നതിന് മുൻപ് തന്നെ യാത്രക്കാരെല്ലാം വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നെലമംഗല ട്രാഫിക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ നെലമംഗല ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala State - Students Savings Scheme

TOP NEWS

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.