സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍എച്ച്എം, ഇ ഹെല്‍ത്ത് എന്നീ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഈ ഓഫീസുകളിലെ വിവിധ സെക്ഷനുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഫയലുകളുടെ നീക്കം മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
English Summary: The e‑office system will be made a reality this year: Minister Veena George
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.