നിയമസഭാ മണ്ഡലങ്ങളിലെ ബൂത്ത് തലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 4,000ത്തിലധികം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ സര്‍വകക്ഷി യോഗങ്ങള്‍ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് ഡാറ്റയില്‍ കൃത്രിമം കാണിക്കുകയാണെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. വ്യാജ നമ്പറുകളുള്ള വോട്ടര്‍ കാര്‍ഡുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന സാധ്യതകള്‍ പരിശോധിക്കാനും വോട്ടര്‍ പട്ടിക നവീകരിക്കുന്നതിന് ജനന-മരണ രജിസ്ട്രേഷന്‍ അധികാരികളുടെ സഹായം തേടാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. നാലായിരത്തിലധികം ഓഫിസര്‍മാര്‍ക്ക് പുറമേ 788 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരും 36 സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ജില്ലാ, സംസ്ഥാന തലങ്ങളിലെ നിലവിലുള്ള പ്രശ്നങ്ങള്‍ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കുന്നതിനാണ് ഇത്തരം യോഗങ്ങളെന്ന് കമ്മിഷന്‍ അറിയിച്ചു. മാര്‍ച്ച് 31നകം യോഗങ്ങള്‍ പൂര്‍ത്തിയാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.