ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ കംപാര്‍ട്ട്‌മെന്റിലെ ലോഡിങ് തൊഴിലാളി വിമാനത്തിലിരുന്നു ഉറങ്ങിയതിനെ തുടര്‍ന്ന് ചെന്നെത്തിയത് അബുദാബിയില്‍.
മുംബൈയില്‍ നിന്നു അബുദാബിയിലേക്കുള്ള വിമാനത്തിലാണ് ജീവനക്കാരന്‍ ഉറങ്ങിപ്പോയത്. ബാഗേജ് ലോഡ് ചെയ്ത ശേഷം അവിടെയിരുന്നു ഇയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. കാര്‍ഗോയുടെ വാതില്‍ അടഞ്ഞ് പോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എണീറ്റതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിന്നീട് അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അബുദാബി അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.
English Summary:the employee slept in flight service; Arrived in Abu Dhabi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.