നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അതിക്രമിച്ച് കടന്നയാൾ ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ എം ആർ ഐ സ്കാനിംഗിലെ ടെക്നിക്കൽ ജീവനക്കാരനായ ഉളിയത്തടുക്ക എസ് പി നഗറിലെ അബ്ദു റസാഖിനാണ് വെട്ടേറ്റത്.
വെട്ടി പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. കുറച്ച് സമയം മൽപിടുത്തം നടത്തിയ ശേഷമാണ് കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ വയറിന് നേരെ വെട്ടാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാൽ തുടയിൽ ആഴത്തിൽ വെട്ടേറ്റു. ബഹളം കേട്ട് ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തിയതോടെ എംആർഐ സ്കാനിംഗിന് മുന്നിലുള്ള പടികളിറങ്ങി കാർപോർച്ചിലൂടെ അക്രമി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും തമ്മിൽ സംസാരിച്ച് നിൽക്കുന്നത് ആശുപത്രി ജീവനക്കാർ കണ്ടിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെയും പുറത്തെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇതേ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.