സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന് വ്യവസായ നഗരിയായ ഏലൂരിൽ ആവേശോജ്ജ്വല തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട പതാക, ബാനർ, കൊടിമര ജാഥകളും മണ്മറഞ്ഞ നേതാക്കളുടെ വസതികളിൽ നിന്നും ഛായാചിത്രങ്ങളുമായുള്ള മുന്നൂറ് സ്മൃതി ജാഥകളും മുപ്പത്തടം കവലയിലെത്തി വാദ്യമേളങ്ങളുടെയും ചുവപ്പുസേനയുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ ഏലൂരിലെ കെ സി പ്രഭാകരൻ നഗറിൽ (മുനിസിപ്പൽ ടൗൺ ഹാൾ ) സംഗമിച്ചു.
പതാക കെ കെ അഷ്റഫും ബാനർ കെ കെ സുബ്രഹ്മണ്യനും കൊടിമരം പി നവകുമാരനും ഏറ്റുവാങ്ങി. സ്മൃതി ജാഥകളായി എത്തിച്ച നേതാക്കളുടെ ഛായാചിത്രങ്ങൾ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് ടി ജെ വർഗീസിന്റെ നാമധേയത്തിലുള്ള ഗ്യാലറിയിൽ സ്ഥാപിച്ചു. ആവേശകരമായ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ സംഘാടക സമിതി ചെയർമാൻ എം ടി നിക്സൺ പതാക ഉയർത്തി. തുടർന്ന് എസ് രണദിവെ നഗറിൽ (പാതാളം ജംഗ്ഷൻ) സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ പി ഇളയിടം, ഇ എ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാബുപോൾ സ്വാഗതവും പി കെ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് മഞ്ഞുമ്മൽ ശിലയുടെ നാടൻ പാട്ട് അരങ്ങേറി.
ഇന്ന് രാവിലെ 9.30ന് ജില്ലാ സെക്രട്ടറി പി രാജു ദീപശിഖ സമ്മേളന നഗറിൽ തെളിയിക്കും. മുണ്ടക്കയം സദാശിവൻ പതാക ഉയർത്തും. തുടർന്ന് 10ന് പ്രതിനിധി സമ്മേളനം കെ സി പ്രഭാകരൻ നഗറിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ബിനോയ് വിശ്വം എംപി, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ എന്നിവർ പങ്കെടുക്കും.
English Summary: The Ernakulam District Conference got off to an exciting start
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.