19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 1, 2024
May 19, 2024
August 23, 2023
April 24, 2023
April 11, 2023
February 19, 2023
January 31, 2023
November 15, 2022
October 29, 2022
September 9, 2022

അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി അസുഖബാധിതനായി മ രിച്ചു

Janayugom Webdesk
ദമ്മാം
October 29, 2022 3:56 pm

അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെ തുടര്‍ന്ന് മരിച്ചു. നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ അസീസിയ ബഗ്ലഫ് യൂണിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ്ജ് (62) ആണ് മരിച്ചത്. ) സൗദി അറേബ്യയിലെ കോബാറിലുള്ള അൽകവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു ജേക്കബ് ജോര്‍ജ്ജ്. നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ കോബാറിലെ സാമൂഹ്യസാംസ്ക്കാരികമേഖലയിലും അദ്ദേഹം സജീവമായിരുന്നു അദ്ദേഹം. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് കമ്പനിയിൽ നിന്നും ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്ക് പോകുകയായിരുന്നു ജേക്കബ്.

നാട്ടിൽ വെച്ച് ഹ്യദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാച്ച തലച്ചോറിലുണ്ടായ രക്തശ്രാവത്തെ തുടർന്നായിരുന്നു മരണം. ജേക്കബ് ജോർജ്ജിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. എല്ലാവരോടും വളരെ ഊഷ്മളമായ സഹൃദവും, ആത്മാർത്ഥതയും, ലാളിത്യവും ജീവിതത്തിലുടനീളം പുലർത്തിയ വ്യക്തിയായിരുന്നു ജേക്കബ് ജോർജ്ജ് എന്ന് നവയുഗം അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഭാര്യ: അയ്മനം കണ്ടമുണ്ടാരിയിൽ ലളിതമ്മ. മക്കൾ: ജോയൽ (എഷ്യാനെറ്റ്), ഡോണൽ (വിദ്യാർത്ഥി).

Eng­lish Sum­ma­ry: The expa­tri­ate who came home for vaca­tion fell ill and died

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.