23 December 2024, Monday
KSFE Galaxy Chits Banner 2

രോഗികളെ പരിശോധിക്കവെ വ്യാജഡോക്ടര്‍ പിടിയിലായി

Janayugom Webdesk
തൃശൂർ
January 13, 2022 9:16 pm

രോഗികളെ പരിശോധിക്കവെ വ്യാജഡോക്ടര്‍ പിടിയിലായി. തൃശൂരിലെ നെടുപുഴയിലാണ് വ്യാജ വനിതാ ഡോക്ടർ അറസ്റ്റിലായത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ തുടങ്ങുകയായിരുന്നു ഇവര്‍. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കള്ളിവെളിച്ചത്തായത്. ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Eng­lish Sum­ma­ry: The fake doc­tor was arrest­ed while exam­in­ing the patients

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.