22 January 2026, Thursday

ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ച വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് കുടുംബം

Janayugom Webdesk
തിരുവനന്തപുരം
February 15, 2023 10:41 am

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം റീപോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് കുടുംബം. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നിയമ നടപടി തുടരുമെന്നും വിശ്വനാഥന്റെ സഹോദരന്‍ ഗോപി അറിയിച്ചു.

വയനാട്ടില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പോകുന്നത് മോഷ്ടിക്കാനാണെന്നാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം.ഇനി മേലാല്‍ ഒരു പരാതി കൊടുക്കാന്‍ ചെല്ലുന്നവരോട് ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും ഗോപി പറഞ്ഞു.അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല.വിശ്വനാഥന്റെ മരണം ആത്മഹത്യയല്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്.

മരണത്തില്‍ ദുരൂഹതയുണ്ട്.സത്യം അവന്റെ ദേഹത്തുള്ള മുറിവുകളും പാടുകളും കണ്ടാല്‍ തന്നെ മനസിലാക്കാം.ചുണ്ട് പൊട്ടിയിട്ടുണ്ട്, ശരീരത്തിന്റെ മറ്റ് ഭാഗത്തും മുറിവുകളുണ്ട്.ഈ പശ്ചാത്തലത്തില്‍ ഒരു മര്‍ദനവും ഏറ്റിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്.നല്ല ഒരു അന്വേഷണം നടന്നാല്‍ സത്യാവസ്ഥ പുറത്തുവരും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.

റീ പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുകയുള്ളു,ഗോപി പറഞ്ഞു.വിശ്വനാഥന്‍ വെറുതെപോയി ആത്മഹത്യ ചെയ്യുമോ എന്ന് കമ്മീഷന്‍ ചോദിച്ചു. ജാതീയമായ അസഹിഷ്ണുത തന്നെയാണ് മരണത്തിന് കാരണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Eng­lish Summary:
The fam­i­ly of Viswanathan, who died after the mob tri­al, wants re-postmortem

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.