കുടുംബം നോമ്പ് തുറക്കാൻ പോയ സമയത്ത് വീടിന്റെ പൂട്ട് പൊളിച്ച് 30 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്നു. കടലുണ്ടി മണ്ണൂർ വടക്കുമ്പാട്ട് കിഴക്കേ കോണത്ത് ഉമ്മർകോയയുടെ വീട്ടിലായിരുന്നു മോഷണം. ഇന്നലെ വൈകിട്ട് മകളുടെ പുല്ലിപ്പറമ്പിലെ വീട്ടിൽ നോമ്പുതുറക്കാൻ പോയതായിരുന്നു കുടുംബം. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഫറോക്ക് ഇൻസ്പെക്ടർ ടി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.