29 December 2025, Monday

Related news

October 30, 2025
September 30, 2025
September 16, 2025
April 29, 2025
March 26, 2025
March 4, 2025
February 6, 2025
December 2, 2024
October 22, 2024
May 4, 2024

കരടിയുടെ മുന്നില്‍പ്പെട്ട കര്‍ഷകന്‍ രക്ഷപ്പെട്ടു

Janayugom Webdesk
പീരുമേട് 
May 4, 2024 6:01 pm

കരടിയുടെ മുന്നില്‍പ്പെട്ട കര്‍ഷകന്‍ അത്ഭുതകരമായി രക്ഷപെട്ടു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് കുന്നത്ത് പതിയില്‍ സിബിയാണ് കരടിയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ വണ്ടിപ്പെരിയാര്‍ ‚വളളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന സിബി വീട്ടിലെ വളര്‍ത്തു നായ്ക്കള്‍ കുരക്കുന്നത് കേട്ട് വെളിച്ചവുമായി റോഡിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് കരടിയെ കണ്ടത്. 

സിബിയുടെ നേരെ റോഡരുകില്‍ നിന്നിരുന്ന വലിയ കരടി പാഞ്ഞടുത്തു. എന്നാല്‍ സിബി കൈയിലുണ്ടായിരുന്ന ടോര്‍ച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ കരടി റോഡില്‍ നിന്നും പെരിയാര്‍ നദിയുടെ സമീപത്തേക്ക് ഓടി മറഞ്ഞു. പ്രാണരക്ഷാര്‍ത്ഥം സിബി വീടിനുള്ളില്‍ ഓടിക്കയറി.

Eng­lish Summary:The farmer escaped from the bear

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.