ആംബുലന്‍സ് സര്‍വീസ് ചോദിച്ച 8000 രൂപ നല്‍കാനില്ലാതിരുന്നതിനാല്‍ അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം അച്ഛന് ബാഗിലാക്കി ബസില്‍ വീട്ടിലെത്തിക്കേണ്ടി വന്നു. 200 കിലോമീറ്ററോളമാണ് ബാഗില്‍ മൃതദേഹവുമായി ബസില്‍ യാത്ര ചെയ്യേണ്ടിവന്നതെന്ന് അച്ഛന്‍ അഷിം ദേബ് ശര്‍മ്മ പറഞ്ഞു. സില്‍ഗുരിയില്‍ നിന്ന് കാളിയാഗഞ്ചിലേക്കാണ് മകന്റെ മൃതദേഹവുമായി അഷിം ഇത്രയും ദൂരം യാത്ര ചെയ്തത്.
സില്‍ഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മകന് ആറു ദിവസത്തെ ചികിത്സയ്ക്കായി 16,000 രൂപയോളം ചെലവാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളിയാഗഞ്ചിലെ വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട 8,000 രൂപ നല്‍കാന്‍ തന്റെ കൈയില്‍ പണമുണ്ടായിരുന്നില്ലെന്ന് അഷിം ദേബ് ശര്‍മ പറഞ്ഞു.
മൃതദേഹം ബാഗിലാക്കി ബസില്‍ കയറുകയായിരുന്നു. മറ്റാരെങ്കിലും അറിഞ്ഞാല്‍ തന്നെ ബസില്‍ നിന്ന് ഇറക്കിവിടുമോയെന്ന് ഭയന്നു. 102 സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ രോഗികള്‍ക്ക് വേണ്ടിയാണ് സൗജന്യമായി പ്രവര്‍ത്തിക്കുന്നത്, മൃതദേഹങ്ങള്‍ക്കായല്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് പറഞ്ഞുവെന്നും അഷിം വെളിപ്പെടുത്തി.
english summary;The father carried his five-month-old son’s body in a bag and brought it home by bus
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.