19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
November 29, 2024
November 22, 2024
November 19, 2024
November 16, 2024
November 11, 2024
November 5, 2024
November 3, 2024
October 24, 2024

സിനിമ‑ടെലിവിഷന്‍ താരം ഗ്രീന്‍റൂമില്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
മുംബൈ
December 24, 2022 9:30 pm

ടെലിവിഷന്‍ താരം തുനീഷ ശര്‍മ (20) ആത്മഹത്യ ചെയ്തു. മുംബൈയില്‍ ഇവരുടെ ടിവി ഷോയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ ഷീസാന്‍ മുഹമ്മദ് ഖാന്റെ മേക്കപ്പ് റൂമിലായിരുന്നു നടിയെന്നാണ് സൂചന. ഷീസാന്‍ ഷോട്ടിന് ശേഷം മടങ്ങി വരുമ്പോള്‍ ഇയാളുടെ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തുറക്കാന്‍ നടിയോട് ഷീസാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു, നടന്‍ ബലം പ്രയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. അപ്പോഴാണ് മുറിയില്‍ ആത്മഹത്യ ചെയ്തതനിലയില്‍ തുനീഷയെ കണ്ടെത്തുന്നത്. 

അലി ബാബഛ ദാസ്താന്‍ ഇ കാബൂള്‍ എന്ന ടിവി പരിപാടിയില്‍ അഭിനയിച്ച് വരികയായിരുന്നു ഇവര്‍. ഫിത്തൂര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ കത്രീനാ കൈഫിന്റെ ചെറുപ്പക്കാലമായിരുന്നു നടി വെള്ളിത്തിരയിലെത്തിയത്. സിനിമകളില്‍ സജീവമായിരുന്ന തുനീഷ, ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയയാത്. 

Eng­lish Sum­ma­ry: The film and tele­vi­sion star com­mit­ted sui­cide in the green room

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.