17 January 2026, Saturday

Related news

January 9, 2026
January 3, 2026
December 18, 2025
November 9, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025

ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി ; കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നു, വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
February 3, 2023 9:40 am

കേരളം വര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ ധീരമായി കേരളം അതിജീവിച്ചെന്നും ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചെന്നും ബജറ്റ് അവതരണം തുടങ്ങിയപ്പോൾ മന്ത്രി പറഞ്ഞു.

എൽഡിഎഫ് തുടർസർക്കാരിന്റെ രണ്ടാമത് പൂർണബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.

സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.കേന്ദ്രനയങ്ങള്‍ തിരിച്ചടിയായെന്നും കേരളത്തോടുള്ള അവഗണന മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചുവെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു

Eng­lish Summary:The Finance Min­is­ter has start­ed pre­sent­ing the budget

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.