സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എംബാർക്കേഷൻ പോയന്റ് വഴി ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെട്ട ആദ്യ സംഘം നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ 9.35 നാണ് ഹാജിമാരെയും വഹിച്ചുള്ള സൗദി എയർലൈൻസിന്റെ വിമാനം നെടുമ്പാശേരിയിലെത്തിയത്.
208 പുരുഷൻമാരും 196 സ്ത്രീകളുമടക്കം 404 ഹാജിമാരാണ് ആദ്യ സംഘത്തിൽ മടങ്ങിയെത്തിയത്. മദീന വിമാനത്താവളത്തിൽ നിന്നായിരുന്നു ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി 29 വളണ്ടിയർമാർ ടെർമിനലിനകത്തും 10 പേർ പുറത്തും സേവനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ സർക്കാർ ഉദ്യോഗസ്ഥരായ 11 ഹജ്ജ് സെൽ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ട്.
ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ ആദ്യ സംഘം ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം എൽ എ, സഫർ എ കയാൽ, മുഹമ്മദ് റാഫി, പി ടി അക്ബർ, എക്സി. ഓഫീസർ പി എം ഹമീദ്, സിയാൽ പ്രതിനിധി ജോൺ എബ്രഹാം, കോർഡിനേറ്റർ ടി കെ സലിം, മുൻ ഹജ്ജ് കമ്മിറ്റി അംഗം മുസമ്മിൽ ഹാജി, എൻ. എം അമീർ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്.
English Summary: The first group of Hajj returned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.