കേരളത്തിൽനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം ജൂൺ 4ന് പുറപ്പെടും. 11,011 തീർത്ഥാടകാരാണ് ഈ വർഷം കേരളത്തിൽ നിന്ന് ഹജ്ജ് യാത്ര നടത്തുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് ആദ്യ വിമാനം. പുലർച്ചെ 1.45നാണ് ആദ്യ വിമാനം പുറപ്പെടുക.
കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ആദ്യ വിമാന സർവീസ് ജൂൺ 4നു രാവിലെ 8.30നാണ്. എയർ ഇന്ത്യ എക്സ്പ്രസാണ് ഈ രണ്ട് വീമാനത്താവളങ്ങളിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുക. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ 7നാണ്. സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നുള്ള സർവീസ് നടത്തുക. കോഴിക്കോട് നിന്ന് 44 സർവീസുകളും കണ്ണൂരിൽ നിന്ന് 8 സർവീസുകളുമാണ് ഉള്ളത്.
English Summary: The first Haj flight of the year from Kerala will start on June 4
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.