ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമ്മിതയാനം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചി കപ്പല്‍ശാലയാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ ഫെറി ബോട്ട് നിർമ്മിച്ചത്. ഇത് ഉത്തർപ്രദേശിലെ വാരാണസിയിൽ സർവീസ് നടത്തും.
ഇന്ന് രാവിലെ 9.45 ന് ഓൺലൈനായി പ്രധാനമന്ത്രി ബോട്ട് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍ അറിയിച്ചു. ഹൈഡ്രജൻ തികച്ചും പരിസ്ഥിതി സൗഹാർദ്ദമായതിനാൽ ബോട്ട് സർവീസ് പൂർണമായും മലിന്യ മുക്തമായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നദികളിലൂടെയുള്ള ഹ്രസ്വദൂര സർവീസ് ലക്ഷ്യം വച്ച് നിർമ്മിച്ച ബോട്ടിൽ 100 പേർക്ക് യാത്ര ചെയ്യാവുന്നതാണ്. ഇതിന്റെ പ്രവർത്തനം വിജയകരമായാൽ ഹൈഡ്രൻ ഫ്യുവൽ ഉപയോഗിച്ച് സർവീസ് നടത്താവുന്ന ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും വൈകാതെ നിർമ്മിക്കും. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിട്ടിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്.
English Summary: The first Indian-made hydrogen boat will be presented to the country today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.