ഇന്ത്യ‑വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ റിഷഭ് പന്തായിരിക്കും വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന തരത്തിലുള്ള ചര്‍ച്ച ശരിവയ്ക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം.
ക്യാപ്ടന്‍ കീറോണ്‍ പൊള്ളാഡ് പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ന് വിന്‍ഡീസിനായി കളിക്കാനിറങ്ങുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്ക് മൂലം അവസാന രണ്ട് ഏകദിനങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പൊള്ളാഡ് കളിച്ചില്ലെങ്കില്‍ വെറ്റ്‌റന്‍ ആള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയൊ റോസ്റ്റണ്‍ ചേസോ ആദ്യ പതിനൊന്നില്‍ ഇടം പിടിക്കാനാണ് സാധ്യത. 8 മാസം കഴിഞ്ഞ് നടക്കുന്ന ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഈ പരമ്പര.
English summary; The first match of the India-West Indies Twenty20 will be played today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.